പകൽ പൊള്ളും , രാത്രിയിൽ കുളിരും ; കാലാവസ്ഥയിൽ മാറ്റം

പകൽ പൊള്ളും , രാത്രിയിൽ കുളിരും ; കാലാവസ്ഥയിൽ മാറ്റം

കാഞ്ഞിരപ്പള്ളി : പ​​ക​​ൽ​​ച്ചൂ​​ടി​​ൽ പൊ​​ള്ളി​​യും പു​​ല​​ർ​​കാ​​ലെ​​യു​​ള്ള ത​​ണു​​പ്പി​​ൽ വി​​റ​​ച്ചും നാട് . വേ​​ന​​ലി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത​​ന്നെ പ്രദേശത്തു യി​​ൽ ക​​ന​​ത്ത ചൂ​​ടാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. ചൂ​​ടി​​ന്‍റെ കാ​​ഠി​​ന്യം ഏ​​റി​​യ​​തോ​​ടെ ജ​​ല​​സ്രോ​​ത​​സു​​ക​​ൾ പ​​ല​​തും വ​​റ്റി​​വ​​ര​​ണ്ടു. മീ​​ന​​ച്ചി​​ലാ​​റ്റി​​ലും മ​​ണി​​മ​​ല​​യാ​​റ്റി​​ലും ജ​​ല​​നി​​ര​​പ്പ് തീ​​ർ​​ത്തും താ​​ഴ്ന്നു.

മ​​ല​​യോ​​ര​​മേ​​ഖ​​ല​​ക​​ളി​​ൽ പ​​ല​​യി​​ട​​ത്തും കി​​ണ​​റു​​ക​​ളി​​ലും കൈ​​ത്തോ​​ടു​​ക​​ളി​​ലും വെ​​ള്ളം വ​​റ്റി​​ത്തു​​ട​​ങ്ങി. ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്ന​​തോ​​ടെ ജ​​ല​​സ്രോ​​ത​​സു​​ക​​ൾ മ​​ലി​​ന​​മാ​​കാ​​നും തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​വ​​ശ്യ​​ത്തി​​നു മ​​ഴ ല​​ഭി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും ന​​വം​​ബ​​ർ, ഡി​​സം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ മ​​ഴ കു​​റ​​ഞ്ഞ​​തു ജി​​ല്ല​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്ന് ആ​​ശ​​ങ്ക​​യു​​ണ്ട്.

ജ​​നു​​വ​​രി മാ​​സം ഇ​​തു​​വ​​രെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ കൂ​​ടി​​യ ചൂ​​ടി​​നു തു​​ല്യ​​മാ​​യ ചൂ​​ടാ​​ണു കോട്ടയം ജി​​ല്ല​​യി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച പ​​ക​​ൽ താ​​പ​​നി​​ല 36.6 ഡി​​ഗ്രി സെ​​ൽ​​ഷ്യ​​സ് വ​​രെ​​യാ​​യി ഉ​​യ​​ർ​​ന്നു​​വെ​​ന്നാ​​ണു പു​​തു​​പ്പ​​ള്ളി റ​​ബ​​ർ ബോ​​ർ​​ഡ് കേ​​ന്ദ്ര​​ത്തി​​ലെ കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ വി​​ഭാ​​ഗ​​ത്തി​​ന്‍റെ ക​​ണ​​ക്ക്.

ര​​ണ്ടു ദി​​വ​​സ​​മാ​​യി പ്രദേശത്തു \രാ​​ത്രി​​യി​​ലും പു​​ല​​ർ​​കാ​​ല​​ത്തും ശ​​ക്ത​​മാ​​യ ത​​ണു​​പ്പാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. സാ​​ധാ​​ര​​ണ ഡി​​സം​​ബ​​റി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ത​​ണു​​പ്പ് ഇ​​ത്ത​​വ​​ണ​​യി​​ല്ലാ​​യി​​രു​​ന്നു. ഡി​​സം​​ബ​​ർ മാ​​സ​​ത്തി​​ൽ ഒ​​ന്നോ ര​​ണ്ടോ ദി​​വ​​സം മാ​​ത്ര​​മാ​​ണ് ത​​ണു​​പ്പ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ശ​​ക്ത​​മാ​​യ ത​​ണു​​പ്പും മ​​ഞ്ഞും അ​​നു​​ഭ​​വ​​പ്പെ​​ട്ടു.

കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യാ​​യ വാ​​ഗ​​മ​​ണ്‍, തീ​​ക്കോ​​യി, പെ​​രു​​വ​​ന്താ​​നം, കു​​ട്ടി​​ക്കാ​​നം പ്ര​​ദേ​​ശ​​ത്ത് ത​​ണു​​പ്പി​​ന്‍റെ​​യും കോ​​ട​​മ​​ഞ്ഞി​​ന്‍റെ​​യും സാ​​ന്നി​​ധ്യം കൂ​​ടു​​ത​​ലാ​​ണ്. എ​​ന്നാ​​ൽ ഇ​​ത് അ​​പൂ​​ർ​​വ പ്ര​​തി​​ഭാ​​സ​​മ​​ല്ലെ​​ന്നാ​​ണു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ക​​ർ പ​​റ​​യു​​ന്ന​​ത്. അ​​സ്വാ​​ഭാ​​വി​​ക​​മാ​​യ സാ​​ഹ​​ച​​ര്യ​​മ​​ല്ലെ​​ന്നും ചി​​ല വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​ത്ത​​ര​​ത്തി​​ൽ ഉ​​ണ്ടാ​​കാ​​റു​​ണ്ടെ​​ന്നു​​മാ​​ണ് പു​​തു​​പ്പ​​ള്ളി റ​​ബ​​ർ ബോ​​ർ​​ഡ് കേ​​ന്ദ്ര​​ത്തി​​ലെ കാ​​ലാ​​വ​​സ്ഥ വ​​കു​​പ്പ് വി​​ഭാ​​ഗം അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞ​​ത്.