പങ്കെടുപ്പിക്കും

പാറത്തോട്: പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയ്ക്ക് കോട്ടയത്തും ഈരാറ്റുപേട്ടയിലും ഉജ്ജ്വല സ്വീകരണം നല്‍കുന്നതിനും മേഖലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും അഞ്ഞൂറു പേരെ വീതം പങ്കെടുപ്പിക്കുന്നതിനും പൂഞ്ഞാര്‍ നിയോജക മണ്ഡലം മുണ്ടക്കയം മേഖലാ കമ്മറ്റിയുടെയും സംയുക്ത യോഗത്തില്‍ തീരുമാനമായി.

പ്രചരണത്തിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും ഭവന സന്ദര്‍ശനം നടത്തുന്നതിനും 22 ന് പതാകദിനം ആചരിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. മേഖലാ പ്രസിഡന്റ് കബീര്‍ മുക്കാലിയുടെ അധ്യക്ഷതയില്‍ പി. യു. അന്‍സാരി, എ.ബി.സി. അസീസ്, പരീതുഖാന്‍, ടി.സി. ഷാജി, ടി.സി. സെയ്ത് മുഹമ്മദ്, സദാനന്ദന്‍, സലീം മുക്കാലി, ഷാഹുല്‍ ഹമീദ്, എം.സി. ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.