പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

എരുമേലി: വിദ്യാര്‍ഥികളില്‍ കൃഷിവിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുക്കള തോട്ടം പദ്ധതിക്ക് എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ബീനാ അഷറഫ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആത്മ ബ്ളോക്ക് പ്രോഗ്രാം മാനേജര്‍ മഞ്ജു പിള്ള ക്ളാസ്സ് നയിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസര്‍ സെബാസ്റ്റ്യന്‍ മാത്യു, അധ്യാപിക മരീറ്റ മാത്യു, വിദ്യാര്‍ഥികളായ ഫ്ളമിംഗ് മാത്യു, സോനു ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.