പഞ്ചായത്ത് മെമ്പര്‍ മുന്‍കൈ എടുത്ത് ജനകീയ പങ്കാളിത്തത്തോടെ റോഡ്‌ ടാറിംഗ്.

1-web-kochupura

കൂവപ്പള്ളി:പാറത്തോട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍പെട്ട കൂവപ്പള്ളി-തുരുത്തിപ്പടവ്,തുരുത്തിപടവ്-പമ്പ്‌ഹൌസ് ,തുരുത്തിപടവ് -ആലംപരപ്പ് റോഡുകള്‍ കാല്‍നട യാത്രക്കാര്‍ക്ക് പോലും നടക്കുവാന്‍ പറ്റാത്ത നിലയില്‍ തകര്‍ന്നു കിടക്കുകയായിരുന്നു.ഓട്ടോറിക്ഷക്കാര്‍ ഈ വഴി വരാത്തത് ജനജീവിതം ദുസ്സഹമാക്കി.ഓട്ടോ യുണിയന്‍ തൊഴിലാളികള്‍ പോസ്റ്ററൊട്ടിച്ചും അധികാരികള്‍ക്ക് പരാതികള്‍ കൊടുത്തും മടുത്ത അവസ്ഥയില്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ് കൊച്ചുപുര മുന്‍കൈ എടുത്ത് നാട്ടുകാരോടും ഫാക്ടറി ഉടമകളോടും തുക പിരിച്ചെടുത്ത് ജനകീയ പങ്കാളിത്തത്തോടെ 1674000 രൂപയുടെ ടാറിംഗ് ഈ മേഖലകളില്‍ നടപ്പിലാക്കി വരികയാണ്.ജനകീയ പങ്കാളിത്തത്തോടെ വാര്‍ഡിലെ വികസന പ്രവത്തികള്‍ നടപ്പിലാക്കി വരുന്ന ശ്രീ ജോസ് കൊച്ചുപുരയുടെ മാതൃക പഞ്ചായത്തിലുള്ള മറ്റു മെമ്പര്‍മാര്‍ക്കും പിന്തുടരാവുന്നതാണ്.