പടക്കമെറിഞ്ഞ സംഭവത്തെ അപലപിച്ചു

കാഞ്ഞിരപ്പള്ളി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഇടുക്കി ബിഷപ്‌സ് ഹൗസിനുനേരെ പടക്കമെറഞ്ഞ് അരക്ഷിതാവസ്ഥ സൃഷ്ടിച്ചവരുടെ നടപടി അത്യന്തം നിരാശാജനകവും അപലപനീയവുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത.

ഇടുക്കിയിലെ നിരവധിയായ സാമൂഹിക-കാര്‍ഷിക പ്രശ്‌നങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കാതെ ജനങ്ങളെ ആശങ്കയിലാക്കിയതിന് പൊതുസമൂഹം നല്‍കിയ തിരിച്ചടിയാണ് ഫലം പ്രതിഫലിപ്പിക്കുന്നത്. ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ച് മതമേലധ്യക്ഷന്മാരെയും വൈദികരെയും സഭാസ്ഥാപനങ്ങളെയും ആക്രമിക്കുന്ന പ്രവണത ശരിയല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ വൈദിക സമിതി, പാസ്റ്ററല്‍ കൗണ്‍സില്‍, യുവദീപ്തി, ചെറുപുഷ്പ മിഷന്‍ ലീഗ് എന്നീ സമിതികളുടെ രൂപതാ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.