പഠനോപകരണ വിതരണം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പൊന്‍കുന്നം: ഐഎസ്എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവാര്‍ഡുദാനവും പഠനോപകരണ വിതരണവും എംഎസ്ഡബ്ള്യു ഒന്നാം റാങ്ക് ജേതാവ് അനീഷ അസീസിന് അനുമോദനവും 27ന് വൈകുന്നേരം നാലിന് കെവിഎല്‍പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ദക്ഷിണമേഖല കേരള പ്രസിഡന്റ് നാസര്‍ മുണ്ടക്കയത്തിന്റെ അധ്യക്ഷതയില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.