പഠനോൽസവം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി :സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി നൂറുൽ ഹുദാ അറബിക് യുപി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഷാജി അദ്ധ്യക്ഷനായി.വാർഡ് മെംബർ എം.എ.റിബിൻ ഷാ, ഹെഡ്മിസ്ട്രസ് ദീപാ യു നായർ,ബിആർസി ട്രെയിനർമാരായ പ്രവീൺ എം.ആർ, അജു പി ബി, ബിന്ദു ടി, ദീപാ ബിഎം എന്നിവർ സംസാരിച്ചു.