പണം അടച്ചിട്ടും ഫ്യൂസ് ഊരിയതായി പരാതി

മുണ്ടക്കയം∙ കുടിശിക പണം അടച്ചിട്ടും കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി പരാതി. ബിഎസ്പി സംസ്ഥാന ജനറൽ സെക്രട്ടറി വണ്ടൻപതാൽ സ്വദേശി പി.പി.ജോഷിയാണ് ഇതു സംബന്ധിച്ചു പരാതി നൽകിയത്.

ജോഷിയുടെ വീട്ടിലെ ബിൽ തുക ഇൗ മാസം എട്ടിന് ഓഫിസിൽ നേരിട്ടെത്തി അടച്ചിരുന്നു. എന്നാൽ ഒൻപതാം തീയതി കെഎസ്ഇബി അധികൃതർ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് എത്തി വൈദ്യുതി ബന്ധം വേർപെടുത്തിയെന്നും പരാതി അറിയിച്ചിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാൻ കാലതാമസം വരുത്തിയതായും പരാതിയിൽ പറയുന്നു. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട്, കെഎസ്ഇബി റഗുലേറ്ററി കമ്മിഷൻ, പട്ടികജാതി–വർഗ കമ്മിഷൻ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്നിവർക്കാണു പരാതി നൽകിയത്.