പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 56കാരന്‍ അറസ്റ്റില്‍.

മണിമല: പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 56കാരന്‍ അറസ്റ്റില്‍. കോട്ടയം ഈരേക്കടവ് സ്വദേശി ജയിംസിനെയാണ് (56) മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ ആഘോഷചടങ്ങിന് ജയിംസ് എത്തിയപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട് ബന്ധുവീടിന് സമീപത്തെ വീട്ടില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് മണിമല പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ. പി.എസ്.വിനോദ്, അജേഷ്, എ.എസ്.ഐ. സുധന്‍, റെജിലാല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു.