പത്തനംതിട്ട മണ്ഡലത്തില്‍ ഓരോ സ്‌ഥാനാര്‍ഥിക്കും ലഭിക്കുന്ന വോട്ടുകളു ളുടെ എണ്ണവും ഇപ്പോൾ തന്നെ പെട്ടിയിലാക്കി മജീഷ്യന്‍ കുമ്മാട്ടി കാണികളെ ഞെട്ടിക്കുവാൻ തയാറെടുക്കുന്നു

web-magician-kummaatti

പത്തനംതിട്ട മണ്ഡലത്തില്‍ ആന്റോ അന്റോണിയും പീലിപ്പോസും രമേശും മറ്റും വെയിലും കൊണ്ട് വോട്ടു തേടി നടന്നിട്ട് യാതൊരു കാര്യവുമില്ല . കാരണം അവരുടെയെല്ലാം വിധി കുമ്മാട്ടി നേരത്തെ തന്നെ തീരുമാനിച്ചിരിക്കുന്നു .. നാം ആര്ക്കാണ് വോട്ടു ചെയ്യുവാൻ പോകുന്നതെന്ന് നമ്മളെക്കാൾ നിശ്ചയം കുമ്മാട്ടി എന്ന് അറിയപ്പെടുന്ന ജീഷ്യന്‍ സിജി വിശ്വനാഥിനാണ്

കാരണം വോട്ടെണ്ണല്‍ നടക്കും മുന്പ്‌ ഫലപ്രവചനം കുറിച്ച്‌ മജീഷ്യന്‍ സിജി വിശ്വനാഥ്‌ ഫലം പെട്ടിയിലാക്കി. 20 മണ്ഡലങ്ങളിലെയും വിജയിക്കുന്ന സ്‌ഥാനാര്‍ഥികളുടെ പേരും പത്തനംതിട്ട മണ്ഡലത്തില്‍ ഓരോ സ്‌ഥാനാര്‍ഥിക്കും ലഭിക്കുന്ന വോട്ടുകളുമാണ്‌ കുമ്മാട്ടി എന്നറിയപ്പെടുന്ന സിജി വിശ്വനാഥ്‌ പ്രവചനംകുറിച്ച്‌ പെട്ടിയിലാക്കിയിരിക്കുന്നത്‌ എന്ന് അവകാശപെടുന്നത്

പ്രവചനം എഴുതിയിരിക്കുന്ന പേപ്പര്‍ പ്രത്യേകം തയാറാക്കിയ പെട്ടിയില്‍ നിക്ഷേപിച്ച്‌ കാനറാ ബാങ്കിന്‍റെ പുളിക്കല്‍കവല ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

വെള്ളിയാഴ്‌ച വൈകുന്നേരം വാഴൂര്‍ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ തോമസ്‌ വെട്ടുവേലി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.പി. മുകുന്ദന്‍, മജീഷ്യന്‍ ജോവാന്‍ മധുമല, കാര്‍ട്ടൂണ്‍ അക്കാദമി വൈസ്‌ ചെയര്‍മാന്‍ അനില്‍ ജനാര്‍ദനന്‍, ലയണ്‍സ്‌ ക്ലബ്‌ ഭാരവാഹികളായ സി.ജി. ഹരീന്ദ്രനാഥ്‌, പ്രസാദ്‌ ചാഴിശേരി, വ്യാപാരി വ്യവസായി പ്രതിനിധികളായ രാഘവന്‍ രാഘര, ഈപ്പന്‍ സി. ചാലില്‍ എന്നിവര്‍ പങ്കെടുത്തു. തിങ്ങിനിറഞ്ഞ സദസിലായിരുന്നു പ്രവചനം

മിക്ക തെരെഞ്ഞെടുപ്പുകൾക്കും മുൻപ് ഇമ്മാതിരി തട്ടിപ്പുംകൊണ്ട് മാജിക്കുകാർ ഇറങ്ങാറുണ്ട്‌ . ഒരു പെട്ടിയിൽ എന്തെങ്കിലും കുത്തികുറിച്ചിട്ടു , പിന്നീടു തെരഞ്ഞെടുപ്പു കഴിഞ്ഞു ഫലം വന്നു കഴിയുമ്പോൾ പെട്ടി തുറക്കുന്ന സമയത്ത് ശരിക്കുള്ള ഫലം അതുപോലെയുള്ള കടലാസ്സിൽ എഴുതി അതി വിദഗ്ദമായി പെട്ടിക്കുള്ളിൽ കയറ്റി അത് പുറത്തെടുത്തു കാണികളെ അമ്പരപ്പിക്കുനതാണ് വിദ്യ ..

ഇത് ഒരു മാജിക്‌ ആണെന്ന് തുറന്നു പറഞ്ഞു ചെയ്യുന്നതാണ് നല്ലത് . എന്നാൽ ഇത് തങ്ങളുടെ ആറാം ഇന്ദ്രിയം കൊണ്ട് ഭാവി അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ് എന്ന് ജനങ്ങളെ തെറ്റായി വിശ്വസിപ്പിച്ചു കൊണ്ട് ചെയ്യുമ്പോൾ അധികാരികൾ പ്രതികരിക്കണം . തെരെഞ്ഞെടുപ്പുഫലം പുറത്തുവന്ന ശേഷം ഈ മാജിക്കുകാരൻ അത് അറിഞ്ഞിട്ടു കടലാസ് മാറ്റി കബളിപ്പിക്കതിരിക്കുവാൻ വേണ്ടി തെരെഞ്ഞെടുപ്പു കഴിഞ്ഞാൽ ഉടൻ , പതിനൊന്നാം തീയതി തന്നെ അയാളെകൊണ്ട് പെട്ടി തുറപ്പിച്ചു ഫലം പരസ്യമായി കാണിക്കണം. എന്നിട്ട് പിന്നീടു ശരിക്കുള്ള ഫലം പുറത്തു വരുമ്പോൾ അതുമായി ഒത്തുനോക്കിക്കണം .

ആ സമയത്തും ഫലം ഒന്ന് തന്നെ ആണെങ്കിൽ അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കണം .. അല്ലെങ്കിൽ ഇമ്മാതിരി വേഷംകെട്ടുകൾ കൊണ്ട് ജനങ്ങളെ ഇനിയും പറ്റിക്കരുതെന്ന് താക്കീതു കൊടുക്കണം …