കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കലിന് ലണ്ടനിൽ ഊഷ്മള വരവേല്‍പ്പ്

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കലിന് ലണ്ടനിൽ  ഊഷ്മള വരവേല്‍പ്പ്

പത്ത് ദിവസത്തെ യുകെ സന്ദര്‍ശനത്തിനായി എത്തിയ കാഞ്ഞിരപ്പള്ളി അധ്യക്ഷനും സിബിസിഐ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ്പ് മാര്‍ മാത്യു അറക്കലിനും സീറോ മലബാര്‍ ലയിത്തി കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ വി സി സെബാസ്റ്റിയനും ലണ്ടനില്‍ ഊഷ്മള സ്വീകരണം നല്‍കി.

ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന പിതാവിനെ ഈസ്റ്റ് ആംഗ്ലിയാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ മാത്യു വണ്ടാലകുന്നേല്‍,ജോസഫ് ചെറിയാന്‍,ജോയി വള്ളവന്‍കോട്,അഡ്വ സജോ തോമസ്,അഡ്വ ജോസഫ് ചാക്കോ തുടങ്ങിയവരും കാഞ്ഞിരപ്പള്ളി രൂപതാ അംഗങ്ങളും ഗോസ്റ്റണ്‍ ക്രിസ്റ്റിന്‍ കമ്മ്യൂണിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

ഈ വര്‍ഷത്തെ വാല്‍സിഗാം തീര്‍ത്ഥാടനത്തിന്റെ മുഖ്യ അതിഥിയും കാര്‍മികനുമായിട്ടാണ് പിതാവ് എത്തിച്ചേര്‍ന്നിരിക്കുന്നത്.ഷെവലിയര്‍ പദവി നേടിയ ശേഷം ആദ്യമായിട്ടാണ് വി സി സെബാസ്റ്റ്യന്‍ യുകെ സന്ദര്‍ശനത്തിന് എത്തുന്നത്.

ക്രേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി അധികൃതരുമായി കൂടിക്കാഴ്ച,വാല്‍സിഗാം തീര്‍ത്ഥാടനം,നോര്‍വിച്ചില്‍ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍,കേംബ്രിഡ്ജ് സിവിക്കിലെ സ്വീകരണം,ടെട്‌ഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ സ്വീകരണം,സ്വാന്‍സി തിരുന്നാള്‍,സ്റ്റിവ്‌നേഡ്,ബ്രിസ്‌റ്റോള്‍ എന്നിവിടങ്ങളില്‍ സ്വീകരണം തുടങ്ങിയ ഒട്ടേറെ പരിപാടികളില്‍ പിതാവ് പങ്കെടുക്കും.ഈ മാസം 24ന് നാട്ടിലേക്ക് മടങ്ങും.

2-web-bishop-at-uk
1-web-bishop-at-UK