പത്രിക പിന്‍വലിക്കാന്‍ പറ്റാഞ്ഞ ദു:ഖത്തില്‍ ഒരു സ്ഥാനാര്‍ഥി

എരുമേലി: നാമനിര്‍ദ്ദേശ പത്രിക കൊടുക്കാനാണേലും പിന്‍വലിക്കാനാണേലും സമയം ഒരു ഘടകമാണ്. സമയം തെറ്റി പത്രിക നല്കാനാവാതെ വന്നാലുണ്ടാകുന്ന വിഷമം മനസ്സിലാകും. എന്നാല്‍ നല്കിയ പത്രിക പിന്‍വലിക്കാനാഗ്രഹിച്ചാലും നടക്കാതെ വന്നാല്‍ എന്തു ചെയ്യും.

എരുമേലി പ്രപ്പോസ് വാര്‍ഡിലെ വനിതാ സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് അമളി പറ്റിയത്. പ്രപ്പോസ് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വനിത നാമനിര്‍ദ്ദേശ പത്രിക നല്കിയത്. ശനിയാഴ്ച പത്രിക പിന്‍വലിക്കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു. ഒടുവില്‍ ചിഹ്നമായി വൃക്ഷവും കൊണ്ട് പോകേണ്ടി വന്നു. ഇനി പ്രചാരണ രംഗത്തെങ്ങനെ പിടിച്ച് നില്‍ക്കുമെന്ന ആധിയിലാണ് സ്ഥാനാര്‍ഥി. പത്തൊന്‍പതാം വാര്‍ഡായ പ്രപ്പോസില്‍ ആറ് സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്ത്.