പനമറ്റം ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചിയില്‍നിന്നും പണം കവര്‍ന്നയാളെ നാട്ടുകാര്‍ പിടികൂടി

പൊന്‍കുന്നം: പനമറ്റം വെളിയന്നൂര്‍ ധര്‍മശാസ്‌താ ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചിയില്‍നിന്നും പണം കവര്‍ന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

പെരുന്പാവൂര്‍ സ്വദേശി കിരണ്‍കുമാറാണ്‌ പിടിയിലായത്‌.

തിങ്കളാഴ്‌ച രാവിലെ കാണിക്കവഞ്ചിയില്‍നിന്നും പണമെടുക്കുകയായിരുന്ന കിരണ്‍കുമാറിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ഇയാളില്‍നിന്നും 150 രൂപയോളം കണ്ടെടുത്തു. പൊന്‍കുന്നം പോലീസ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്ത്‌ കൂടുതല്‍ അന്വേഷണം നടത്തിവരുന്നു