പനമറ്റം ഭഗവതി ക്ഷേത്രത്തിൽ പടയണി ഇന്ന്

പനമറ്റം∙ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര ഉൽസവത്തിന്റെ ഭാഗമായി പടയണി ഇന്നു നടക്കും. കാലൻകോലം, ഭൈരവിക്കോലം, യക്ഷി–പക്ഷി കോലങ്ങൾ ഉൾപ്പെടെ പടയണിക്കോലങ്ങൾ ഓരോന്നും കളത്തിൽ എഴുന്നള്ളും. രാവിലെ ഒൻപതിനു ശ്രീബലി എഴുന്നള്ളത്ത്. 9.30 മുതൽ നവകം, ഉച്ചപൂജ, കലശാഭിഷേകം. ഉച്ചകഴിഞ്ഞു മൂന്നിനു ദേശാടനപ്പറ എഴുന്നള്ളത്ത്. വൈകിട്ട് ആറിനു ഭജനാമൃതം.

എട്ടു മുതൽ 9.30 വരെ എതിരേൽപ്. 9.30നു പടയണിക്കോലം വരവ്. 10.30നു പടയണി – ശ്രീഭദ്രാ പടയണി സംഘം, കോട്ടാങ്ങൽ. തുടർന്ന് ഉൽസവദിവസങ്ങളിൽ രാവിലെ ഒൻപതിനു ശ്രീബലി എഴുന്നള്ളത്ത്. 9.30 മുതൽ നവകം, ഉച്ചപൂജ, കലശാഭിഷേകം. ഉച്ചകഴിഞ്ഞു മൂന്നിനു ദേശാടനപ്പറ എഴുന്നള്ളത്ത് എന്നിവ നടക്കും. 22നു മീനപ്പൂരം. ഉച്ചയ്ക്കു 12 മുതൽ രണ്ടുവരെ കുംഭകുടനൃത്തം.