പനമറ്റം ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം ഇന്നു മുതൽ

പനമറ്റം ∙ ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തിനു തുടക്കംകുറിച്ച് ഇന്നു ദേവീഭാഗവത നവാഹയജ്ഞം തുടങ്ങും. വൈകിട്ട് 6.45നു ഭദ്രദീപപ്രകാശനം. യജ്ഞാചാര്യൻ ഹരിപ്പാട് പൂവണ്ണാൽ ബാബു മാഹാത്മ്യപ്രഭാഷണം നടത്തും. നാളെ മുതൽ രാവിലെ ഏഴിനു പാരായണം, പ്രഭാഷണം, ഒന്നിനു പ്രസാദമൂട്ട്, രണ്ടിനു പാരായണം, പ്രഭാഷണം, അഞ്ചിനു വിഷ്ണുസഹസ്രനാമജപം, ഏഴിനു പ്രഭാഷണം എന്നിങ്ങനെയാണു യജ്ഞദിവസങ്ങളിൽ ചടങ്ങുകൾ.

12 വൈകിട്ട് 5നു സർവൈശ്വര്യപൂജ, 13നു 11.30ന് അഷ്ടലക്ഷ്മി പൂജ, മഹേശ്വരപൂജ, 5നു വിദ്യാഗോപാലമന്ത്രാർച്ചന, 14നു 11ന് കുമാരിപൂജ, 15നു വൈകിട്ട് 5ന് സപ്തമാതൃപൂജ, 16നു ദുർഗാഷ്ടമി നാളിൽ നവാഹസമാപനം. 11.15ന് അവഭൃഥസ്‌നാനം, 12.30നു മഹാപ്രസാദമൂട്ട്, 5.30നു പൂജവയ്പ്. വിജയദശമിദിനമായ 19നു രാവിലെ മുതൽ സംഗീതാരാധന, 9നു പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും.