പനമറ്റം ശ്രീഭഗവതി ക്ഷേത്രത്തില്‍മീനപ്പൂര മഹോത്സവം

പനമറ്റം: ശ്രീഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 16 മുതല്‍ 22 വരെ നടക്കും. 16ന് രാവിലെ ഒമ്പതിന് ശ്രീബലി എഴുന്നള്ളത്ത്. 9.30 മുതല്‍ നവകം, ഉച്ചപൂജ, കലശാഭിഷേകം. ഉച്ചകഴിഞ്ഞ് മൂന്നിന് ദേശാടനപ്പറ എഴുന്നള്ളത്ത്. വൈകുന്നേരം ആറിന് ഭജനാമൃതം. 9.30ന് പടയണിക്കോലം വരവ്. 10.30ന് പടയണി. 17ന് രാവിലെ 9.30 മുതല്‍ നവകം, ഉച്ചപൂജ, കലശാഭിഷേകം. ഉച്ചകഴിഞ്ഞ് മൂന്നിന് ദേശാടനപ്പറ എഴുന്നള്ളത്ത്. ഏഴു മുതല്‍ തിരുവാതിരകളി. എട്ടിന് എതിരേല്‍പ്. 9.30ന് പുറനീര്‍മ-നാടന്‍കലാമേള.

18ന് രാത്ി ന് തിരുവാതിരകളി. എട്ടിന് ന് എതിരേല്‍പ്. 9.30ന് സംഗീതസദസ്. 19ന് രാത്രി ന് തിരുവാതിരകളി. രാത്രി എട്ടിന് എതിരേല്‍പ്. 9.30ന് കഥാപ്രസംഗം- പറവൂര്‍ സൂരജ് സത്യന്‍. 20ന് രാവിലെ 11ന് ഭജന്‍സ്, 12.30ന് സമൂഹസദ്യ. 1.30ന് പകല്‍ കഥകളി, ഉച്ചകഴിഞ്ഞ് 3.30ന് ദേശാടനപ്പറ എഴുന്നള്ളത്ത്. രാത്രി എട്ടിന് എതിരേല്‍പ്. 9.30ന് നാടകം. 21ന് രാത്രി ഏഴിന് നാടകം, 9.30ന് ഗാനമേള. 22ന് മീനപ്പൂരം. പുലര്‍ച്ചെ 4.30 മുതല്‍ എണ്ണക്കുടം അഭിഷേകം. 8.30ന് ശ്രീബലി എഴുന്നള്ളത്ത്. 9.30 മുതല്‍ നവകം, ഉച്ചപൂജ, ശ്രീഭൂതബലി. ഉച്ചയ്ക്ക് 12 മുതല്‍ 2 വരെ കുംഭകുടനൃത്തം. വൈകുന്നേരം നാലു മുതല്‍ 8.30 വരെ കാഴ്ചശ്രീബലി. 8.30 മുതല്‍ നാദസ്വരക്കച്ചേരി. രാത്രി 11ന് നൃത്തനാടകം. 2.30ന് എഴുന്നള്ളത്ത്. അഞ്ചിന് വെടിക്കെട്ട്. 5.30ന് പൂരംഇടി. 23ന് ശാസ്താംപാട്ടും 24ന് ഭൂതത്താന്‍പാട്ടും നടക്കും.