പരാതി പരിഹാര അദാലത്ത് 27ന്

കാഞ്ഞിരപ്പള്ളി ∙ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ 27നു രാവിലെ 10നു കലക്ടറുടെ അധ്യക്ഷതയിൽ പരാതിപരിഹാര അദാലത്ത് നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകൾ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിലും താലൂക്കിലെ എല്ലാ വില്ലേജ് ഓഫിസുകളിലും 20 വരെ സ്വീകരിക്കും.

റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ സിവിൽ സപ്ലൈസ് വകുപ്പുതലത്തിൽ നടപടി സ്വീകരിച്ചു വരുന്നതിനാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ചികിത്സാ സഹായത്തിനുള്ള അപേക്ഷകൾ ഓൺലൈനായി നടപടി സ്വീകരിച്ചുവരുന്നതിനാലും വീടും സ്ഥലവും ലഭിക്കുന്നതിനു നിലവിൽ ലൈഫ് പദ്ധതി തുടങ്ങിയിട്ടുള്ളതിനാലും ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ അദാലത്തിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതാണെന്ന് തഹസിൽദാർ അറിയിച്ചു.