പരിസ്‌ഥിതിദിനം: പാതയോരങ്ങളില്‍ വൃക്ഷത്തൈ നടും

കാഞ്ഞിരപ്പള്ളി: ലോക പരിസ്‌ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കെ.എസ്‌.സി(എം), യൂത്ത്‌ ഫ്രണ്ട്‌(എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ അഞ്ചിനു പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നടും.

രാവിലെ 10 മുതല്‍ അതതു മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരിക്കും വൃക്ഷത്തൈകള്‍ നടുക.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ സാബു പൂണ്ടിക്കുളം, തീക്കോയി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ്‌ അമ്മിണി തോമസ്‌, തിടനാട്‌ പഞ്ചായത്തില്‍ പ്രസിഡന്‍റ്‌ ഔസേപ്പച്ചന്‍ കല്ലങ്കാട്ട്‌, ഈരാറ്റുപേട്ട പഞ്ചായത്തില്‍ സംസ്‌ഥാന യുവജനക്ഷേമ ബോര്‍ഡംഗം ഷോണ്‍ ജോര്‍ജ്‌, പൂഞ്ഞാര്‍ പഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്‍റ്‌ ജോഷി മൂഴിയാങ്കല്‍, പാറത്തോട്ടില്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ ഡയസ്‌ കോക്കാട്ട്‌, മുണ്ടക്കയത്ത്‌ കാര്‍ഷികഗ്രാമ വികസന ബാങ്ക്‌ പ്രസിഡന്‍റ്‌ ജോസ്‌ സി.കല്ലൂര്‍, കൂട്ടിക്കലില്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റ്‌ ജെസി ജോസ്‌, എരുമേലിയില്‍ സഹകരണ ബാങ്ക്‌ പ്രസിഡന്‍റ്‌ സക്കറിയാസ്‌ ചെന്പകത്തുങ്കല്‍, കോരൂത്തോട്ടില്‍ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്‍റ്‌ തോമസ്‌ മാണി, എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കുമെന്നു യൂത്ത്‌ ഫ്രണ്ട്‌ (എം) നിയോജകമണ്ഡലം പ്രസിഡന്‍റ്‌ ജോളി മടുക്കക്കുഴി അറിയിച്ചു