പള്ളിപ്പടിയില്‍ പാചകവാതകം കിട്ടാക്കനി

കോരുത്തോട്: പള്ളിപ്പടി മേഖലയില്‍ പാചകവാതകം കിട്ടുന്നില്ലെന്ന് പരാതി.വീട്ടമ്മമാര്‍ ദുരിതത്തില്‍. ഗ്യാസ് സിലിന്‍ഡറുകള്‍ക്കായി ബുക്ക് ചെയ്ത് രണ്ട് മാസമായി ഉപഭോക്താക്കള്‍ കാത്തിരിക്കുകയാണ്. ഏജന്‍സിയില്‍ വിളിച്ചാല്‍ ഇന്നു വരും നാളെ വരും എന്ന മറുപടി കേട്ട് മടുത്തതായി നാട്ടുകാര്‍ പറയുന്നു.

പള്ളിപ്പടിയില്‍നിന്നുതന്നെ ദിനം പ്രതി നൂറിലേറെ ഫോണ്‍കോളുകള്‍ ചെന്നു തുടങ്ങിയതോടെ ഇപ്പോള്‍ അധികൃതര്‍ ഫോണ്‍ കോളുകള്‍ എടുക്കാറില്ലത്രെ.പാചകവാതകം ലഭ്യമല്ലാതായതോടെ ഉള്‍വനങ്ങളില്‍ പോയി വിറകുകള്‍ ശേഖരിക്കേണ്ട ഗതികേടിലാണ് വീട്ടമ്മമാര്‍.

ഏജന്‍സി ഓഫീസിനു മുമ്പില്‍ സമരപരിപാടികള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ് നിവാസികള്‍.