പഴയന്നൂര്‍ ക്ഷേത്രപുനര്‍നിര്‍മ്മാണത്തിന് ആഞ്ഞിലിത്തടി ചിറക്കടവില്‍നിന്ന്

പൊന്‍കുന്നം:തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ഭഗവതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് ആഞ്ഞിലിത്തടി ചിറക്കടവില്‍നിന്ന്. പിച്ചകപ്പള്ളില്‍ മണിക്കുട്ടന്റെ പുരയിടത്തില്‍നിന്നാണ് രണ്ട് കൂറ്റന്‍ ആഞ്ഞിലിത്തടികള്‍ പഴയന്നൂര്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയത്.

തീപ്പിടിത്തത്തില്‍ നശിച്ച ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായാണ് തടി ഉപയോഗിക്കുന്നത്.