പഴയിടം സ്വദേശി കുവൈറ്റില്‍ പൊള്ളലേറ്റു മരിച്ചു

പഴയിടം: കുവൈറ്റില്‍ മലയാളി യുവാവ് പൊള്ളലേറ്റു മരിച്ചു. വാകത്താനം ഞാലിയാകുഴി കീച്ചേരില്‍ കുര്യാക്കോസിന്റെ മകന്‍ ലിജുവാണ് (40) മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം റൂമിലിരിക്കുമ്പോള്‍ തീപിടുത്തം ഉണ്ടാവുകയായിരുന്നു. പൊള്ളലേറ്റ ലിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് രണേ്ടാടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ മിനി കറിക്കാട്ടൂര്‍ നെല്ലിക്കുഴി കുടുംബാംഗം. മക്കള്‍: അബിന്‍, ഫെബിന്‍. നാലു വര്‍ഷം മുമ്പാണ് ലിജു കുവൈറ്റില്‍ ജോലിക്കായി എത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്.