പവ്വത്തുകവല- കുമ്പുക്കല്‍ പടി റോഡ് ഉദ്ഘാടനം

ചിറക്കടവ്:പവ്വത്തുകവല-വേട്ടോര്‍ പുരയിടം കുമ്പുക്കല്‍ പടി പി.ഡബ്ല്യു.ഡി. റോഡ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ബാബുക്കുട്ടന്‍നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. ജയാശ്രീധര്‍, ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സേതുനാഥ്, ശ്രീലതാ സുധാകരന്‍, അഡ്വ. പി. സതീശ്ചന്ദ്രന്‍നായര്‍, പി.എന്‍. ദാമോദരന്‍പിള്ള, സി.ആര്‍. ശ്രീകുമാര്‍, ഷാജി നല്ലേപ്പറമ്പില്‍, കെ. ബാലചന്ദ്രന്‍, പി.എം. ഇബ്രാഹിം, ഇ.എസ്. മനോജ്, ആര്‍. അശോക്കുമാര്‍, എ. ലീല, കെ.സി. ബിനുകുമാര്‍, വാര്‍ഡംഗം ശ്രീലതാ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.