പശു വളർത്തലിൽ വിജയഗാഥകൾ കുറിച്ച് മുണ്ടക്കയത്തെ അഴകത്ത് വീട്ടില്‍ കുര്യാച്ചന്‍.

1-web-pasupaalan
മുണ്ടക്കയം:മുണ്ടക്കയം പഞ്ചായത്തിലെ അമരാവതി മേഖലയിലെ ക്ഷീര കര്‍ഷകനാണ് അഴകത്ത് വീട്ടില്‍ കുര്യാച്ചന്‍.

കുര്യാച്ചന് ഇപ്പോള്‍ പതിനാറു പശുക്കളുണ്ട്.ഭാര്യയും രണ്ടു കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റാന്‍ കുര്യാച്ചന്‍ നിരവധി മേഖലകളില്‍ കൈവെച്ചെങ്കിലും ഒടുവില്‍ ക്ഷീര മേഖലകളില്‍ ചുവടുറപ്പിക്കുകയായിരുന്നു.കുര്യാച്ചന് ഇപ്പോള്‍ മികച്ച വരുമാന മാര്‍ഗമായിരിക്കുകയാണ് ക്ഷീര മേഖല.

സീസണ്‍ സമയങ്ങളില്‍ ദിവസവും 120 ലിറ്റര്‍ പാല്‍ ലഭിക്കാറുണ്ട്.ഇത്രയും പാല്‍ ലഭിക്കുന്ന സമയങ്ങളില്‍ സര്‍വ്വ ചിലവും കഴിഞ്ഞു മാസം അറുപതിനായിരം രൂപയോളം ലാഭം ലഭിക്കാറുണ്ടെന്നു കുര്യാച്ചന്‍ പറയുന്നു.ഇപ്പോള്‍ പാലിന്റെ ലഭ്യതയില്‍ കുറവുണ്ടെങ്കിലും മാസം മുപ്പതിനായിരം രൂപയോളം വരുമാനം കിട്ടുന്നുണ്ട്.

പുല്ലിനു ക്ഷാമമുള്ള സമയങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാന്‍ സ്വന്തമായുള്ള ഒരേക്കര്‍ സ്ഥലത്തും,സ്വകാര്യ വ്യക്തിയില്‍ നിന്ന് ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തും കുര്യാച്ചന്‍ തീറ്റപുല്ലു കൃഷി ചെയ്യുന്നുണ്ട്.പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റാല്‍ പിന്നെ ദിവസം മുഴുവന്‍ വിശ്രമമില്ലാത്ത ഓട്ടമാണ് കുര്യാച്ചന്.ക്ഷീരമേഖലയില്‍ പൂര്‍ണ്ണമായും ശ്രദ്ധപതിപ്പിച്ചാല്‍ മികച്ച വരുമാനമാര്‍ഗ്ഗം സമ്പാദിക്കാമെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് കുര്യാച്ചന്‍ പറയുന്നു.
2-web-pasupalan

3-web-pashupalan