പാക്കാനം ക്ഷേത്രത്തിന്റെ ഓഫീസ് കെട്ടിടം കത്തിനശിച്ചു

പുഞ്ചവയല്‍: പാക്കാനം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ഓഫീസ് കെട്ടിടം തീപ്പിടിത്തത്തില്‍ ഭാഗികമായി നശിച്ചു. മലയരയ മഹാസഭയുടെ ഉടമസ്ഥതയിലാണ് ക്ഷേത്രവും ഓഫീസ് കെട്ടിടവും.

ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് ഓഫീസ് കെട്ടിടവും അതിനോട് ചേര്‍ന്നുള്ള റബ്ബര്‍ഷീറ്റ് സംഭരണ മുറിയിലും തീപ്പിടിത്തമുണ്ടായത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. മുണ്ടക്കയം പോലീസും സ്ഥലത്തെത്തിയിരുന്നു.