പാചകവാതക വിതരണം കാര്യക്ഷമമാക്കണമെന്ന്

പാറത്തോട്: ഇന്‍ഡേന്‍ മുണ്ടക്കയം ഏജന്‍സിയുടെ കീഴില്‍ പാചകവാതക വിതരണം കാര്യക്ഷമമല്ലെന്നു പരാതി. പാറത്തോട്, പൊടിമറ്റം പ്രദേശങ്ങളില്‍ ഗ്യാസ് ലഭിച്ചിട്ട് നാളുകളേറെയായി. ഏജന്‍സിയില്‍ വിളിച്ച് അന്വേഷിച്ചാല്‍ ധിക്കാരപരമായ മറുപടിയാണ് ലഭിക്കുന്നതെന്ന് ഉപയോക്താക്കള്‍ ആരോപിച്ചു. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഈ പ്രദേശത്തെ ചിലര്‍ക്ക് പാചകവാതകം ലഭിച്ചത്. വീണ്ടും ബുക്കുചെയ്തവര്‍ക്ക് നാളിതുവരെയായിട്ടും പാചകവാതകം ലഭിച്ചിട്ടില്ല. നിശ്ചിത ദിവസങ്ങളില്‍ എത്തേണ്ട വാഹനം പലപ്പോഴും മുടങ്ങുകയാണ്. പാചകവാതക വിതരണം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.