പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ചു

മുണ്ടക്കയം: പാകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് മുളക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേര്‍ന്നു.

മണ്ഡലം പ്രസിഡന്റ് ജിജോ ജോര്‍ജ് മാവളത്തുകുഴി അധ്യക്ഷനായി. ബൈജു ചെത്തുകുന്നേല്‍, സുനില്‍ തോമസ് കളപ്പുരയില്‍, ഷിബു കൊല്ലപ്പള്ളി, ശശി പള്ളിത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.