പാചകവാതക സിലിണ്ടറിന്റെ റെഗുലേറ്റർ പൊട്ടിത്തെറിച്ചു; അമ്മയും കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു

കണമല ∙ പാചകവാതക സിലിണ്ടറിന്റെ ഭാഗമായ റെഗുലേറ്റർ പൊട്ടിത്തെറിച്ചു. അമ്മയും കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ കണമലയിൽ വനംവകുപ്പ് ഓഫിസ് ജീവനക്കാരൻ സന്തോഷിന്റെ വീട്ടിലാണു സംഭവം. റെഗുലേറ്റർ പൊട്ടിത്തെറിച്ചയുടൻ സന്തോഷിന്റെ ഭാര്യയും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരെത്തി തീയണച്ചു.