പാതകള്‍ സഞ്ചാരയോഗ്യമാക്കണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പാതകള്‍ വീതി കൂട്ടി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഏറ്റവും തിരക്കേറിയ കോവില്‍കടവ് കെ. എം. എ. ജങ്ഷന്‍ പാറക്കടവ്, ചെട്ടിപറമ്പ് ജങ്ഷന്‍ വട്ടക്കുഴി റോഡ്, വട്ടക്കുഴി ഇല്ലത്തുപറമ്പില്‍പടി പാറക്കടവ്, പേട്ട ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പടി കൊടുവന്താനം വട്ടക്കുഴി, പാറക്കടവ് ടോപ്പ് നരിവേലി, ചെട്ടി പറമ്പ് ജങ്ഷന്‍ തോട്ടുമുഖം മസ്ജിദ്, വാളിക്കല്‍ ജങ്ഷന്‍ കൊടുവന്താനം എന്നീ റോഡുകള്‍ വീതി കൂട്ടി ഓടകള്‍ നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കാന്‍ അടിയന്തിര നടപടിയുണ്ടാകണം.

ഇപ്പോള്‍ റോഡുകളിലൂടെ കാല്‍നട യാത്ര പോലും ദുഷ്‌ക്കരമായി. ഓട്ടോറിക്ഷകള്‍ ഓട്ടം വരാന്‍ മടിക്കുകയാണ്. വന്നാല്‍ തന്നെ അന്യായ കൂലിയും വാങ്ങും. ഈ പാതകളിലെ തെരുവുവിളക്കുകളില്‍ ഭൂരിഭാഗവും തകരാറിലാണ്. 13 സ്‌കൂള്‍ ബസുകള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി വന്നു പോകുന്നുണ്ട്. പാതകള്‍ വീതി കുട്ടി സഞ്ചാരയോഗ്യമാക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.