പാറത്തോട്ടിൽ കെട്ടിടനികുതി പിരിവ് ക്യാംപ് നാളെ മുതൽ

പാറത്തോട്∙ ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് ക്യാംപുകൾ നാളെ മുതൽ വിവിധ സ്‌ഥലങ്ങളിൽ നടത്തും.

നികുതിദായകർ കരമടച്ച രസീതും പുതിയ വീട്ടുനമ്പരും സഹിതം ക്യാംപുകളിലെത്തി കരമടയ്‌ക്കണം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് ക്യാംപ്.

നാളെ കൂവപ്പള്ളി വായനശാലയിലും മാർച്ച് ഒന്നിന് ആനക്കല്ല് സെന്റ് ആന്റണീസ് പാരീഷ്‌ഹാൾ, രണ്ടിന് ഇടക്കുന്നം വായനശാല, മൂന്നിന് പാലപ്ര പബ്ലിക് ലൈബ്രറി, നാലിന് പാറത്തോട് പബ്ലിക് ലൈബ്രറി, അഞ്ചിന് പാലമ്പ്ര പബ്ലിക് ലൈബ്രറി, ചോറ്റി പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലും ക്യാംപ് നടത്തും.