പാറത്തോട് ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും അനുമതി പത്രവിതരണവും

പാറത്തോട്: കേരള ഗവണ്‍മെന്‍റിന്‍റെ ലൈഫ്പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആഗസ്റ്റ്-7-ാം തീയതി നടത്താനിരുന്നപരിപാടി ദേശീയ മോട്ടോര്‍ തൊഴിലാളി പണിമുടക്ക് കാരണം ആഗസ്റ്റ് 13-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടത്തുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജയ ജേക്കബ് അറിയിച്ചു.

മുന്‍ അറിയിപ്പ് അനുസരിച്ച് ലൈഫ് ഭവനപദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കളും കുടുംബ സമേതം പങ്കെടുക്കണം. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ഉള്‍പ്പെടെ പഞ്ചായത്തിലെ മുഴുവന്‍ ആളുകളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് അറിയിക്കുന്നു.