പാറത്തോട് പഞ്ചായത്ത് ഗ്രാമസഭകൾ

പാറത്തോട് ∙ പാറത്തോട് പഞ്ചായത്ത് ഗ്രാമസഭായോഗം ഇന്ന് മുതൽ ആരംഭിക്കും. പത്താം വാർഡ് ഗ്രാമസഭായോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനും 11–ാം വാർഡ് ഗ്രാമസഭ ഇന്ന് ഉച്ചകഴിഞ്ഞ് നാലിനും കൂവപ്പള്ളി സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലും, 12–ാം വാർഡ് ഗ്രാമസഭ ഇന്നു രാവിലെ 11ന് പാലമ്പ്ര ഗദ്‌സെമേനി പള്ളി പാരീഷ് ഹാളിലും നടത്തും.

ഒന്നാം വാർഡ് ഗ്രാമസഭ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഊരയ്‌ക്കനാട് വായനശാലയിലും, ആറാം വാർഡ് സഭ നാളെ ഉച്ചകഴിഞ്ഞ് ചോറ്റി വനിതാ പരിശീലന കേന്ദ്രത്തിലും ഒൻപതാം വാർഡ് സഭ രാവിലെ 11ന് ഇടക്കുന്നം എൻഎസ്എസ് ഓഡിറ്റോറിയത്തിലും, 13–ാം വാർഡ് ഗ്രാമസഭ നാളെ രാവിലെ 10.30ന് പാലമ്പ്ര ഗദ്‌സെമേനി പള്ളി പാരീഷ് ഹാളിലും നടത്തും.

അഞ്ചാം വാർഡ് ഗ്രാമസഭ 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചിറ്റടി പബ്ലിക് ലൈബ്രറിയിലും 15–ാം വാർഡ് ഗ്രാമസഭ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലും രണ്ടാം വാർഡ് ഗ്രാമസഭ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലപ്ര വിമലമാതാ പള്ളി പാരീഷ് ഹാളിലും നാലാം വാർഡ് സഭ 16ന് വൈകിട്ട് നാലിന് ചോറ്റി പാലാമ്പടം എൽപി സ്‌കൂളിലും, 14–ാം വാർഡ് ഗ്രാമസഭ 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുക്കാലി എസ്എൻഡിപി ഹാളിലും 16–ാം വാർഡ് ഗ്രാമസഭ 17ന് വൈകിട്ട് നാലിന് ആനക്കല്ല് സെന്റ് ആന്റണീസ് പാരീഷ് ഹാളിലും, 17–ാം വാർഡ് ഗ്രാമസഭ 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആനക്കല്ല് സെന്റ് ആന്റണീസ് പാരീഷ് ഹാളിലും, ഏഴാം വാർഡ് – 18ന് വൈകിട്ട് നാലിനും, എട്ടാം വാർഡ് ഗ്രാമസഭ 18ന് ഉച്ചകഴിഞ്ഞ് രണ്ടിനും ഇടക്കുന്നം എൻഎസ്എസ് ഓഡിറ്റോറിയത്തിലും മൂന്നാം വാർഡ് ഗ്രാമസഭ 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് വെളിച്ചിയാനി സെന്റ് ജോസഫ്‌സ് എൽപി സ്‌കൂൾ ഹാളിലും 18–ാം വാർഡ് ഗ്രാമസഭ 19ന് വൈകിട്ട് നാലിന് പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളിലും 19–ാം വാർഡ് ഗ്രാമസഭ 20ന് വൈകിട്ട് നാലിന് ചിറഭാഗം എസ്എൻഡിപി ഹാളിലും നടത്തും.