പാറത്തോട് – പിണ്ണാക്കനാട് റോഡ് തകര്‍ന്നു

പാറത്തോട്: പാറത്തോട് – പിണ്ണാക്കനാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം. ഹൈറേഞ്ചില്‍ നിന്നും ദേശീയപാത വഴി എത്തുന്ന വാഹനങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ടൗണില്‍ എത്താതെ ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പ വഴിയാണ് ടാറിങ്ങ് തകര്‍ന്ന് ശോചനീയാവസ്ഥയിലായത്.

ടാറിങ്ങ് പൊളിഞ്ഞ് വലിയ കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. റോഡില്‍ കുഴികളില്‍ മഴ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്. എളുപ്പ
വഴിയായ റോഡിലൂടെ ഭാരവാഹനങ്ങള്‍ ഓടുന്നതാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്രവാഹനങ്ങളടക്കമുള്ള ചെറുവാഹനങ്ങള്‍ക്ക് രാത്രിയിലെ യാത്ര ദുഷ്‌കരമായിരിക്കുകയാണ്. ബസ് സര്‍വീസ് ഇല്ലാത്ത റൂട്ടില്‍ ഓട്ടോ റിക്ഷകളെയാണ് മേഖലയിലെ യാത്രക്കാര്‍ ആശ്രയിക്കുന്നത്. എന്നാല്‍ റോഡ് തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞതിനാല്‍ ഇതുവഴി ഓട്ടം പോകാന്‍ ഒട്ടോറിക്ഷാകാളും മടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.