പാറത്തോട് വോളി 28 മുതല്‍

പാറത്തോട്: പാറത്തോട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് വോളിബോള്‍ ടൂര്‍ണമെന്റ് 28 മുതല്‍ നവംബര്‍ നാലുവരെ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. അപ്പുക്കുട്ടന്‍ മത്സരം ഉദ്ഘാടനം ചെയ്യും.

നാലിന് നടക്കുന്ന സമാപന സമ്മേളനം ഗവ. ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ആന്‍േറാ ആന്റണി എം.പി. സമ്മാനദാനം നിര്‍വഹിക്കും.