പാറമട ഉടമകള്‍ക്കെതിരെ കോടതിവിധിയനുസരിച്ച് കേസെടുത്തു

തിടനാട്: പാറമടയില്‍ നടത്തിയ സ്‌ഫോടനത്തില്‍ വീടിന് നാശഷ്ടമുണ്ടായ സംഭവത്തില്‍ പാറമട ഉടമകള്‍ക്കെതിരെ കോടതിവിധിയനുസരിച്ച് കേസെടുത്തു.

തിടനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മരിയ ഗ്രാനൈറ്റ് പാറമടയില്‍ നടത്തിയ സ്‌ഫോടനത്തില്‍ സമീപവാസിയായ തെക്കേവയലില്‍ കുര്യന്റെ വീടിന് മുകളില്‍ കല്ല് വീണ സംഭവത്തിലാണ് പാറമട ഉടമകളായ ബിനീഷ്, ജോണ്‍ ജേക്കബ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഈരാറ്റുപേട്ട മുന്‍സിഫ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ബിജു ഇളംതുരുത്തിയില്‍, അഡ്വ. ബിസിമോന്‍ ചെമ്പന്‍കുളം എന്നിവര്‍ ഹാജരായി