പാലത്തില്‍ വെള്ളക്കെട്ട്

മണിമല: വലിയപാലത്തിലെ വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നു. പാലത്തിലെ വെള്ളംഒഴുകിപോകുന്നതിനായുള്ള കുഴികളെല്ലാം മണ്ണ് വീട് അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

പാലത്തില്‍ വെള്ളം കെട്ടികിടക്കുന്നതു മൂലം വാഹനങ്ങള്‍ പോകുമ്പോള്‍ യാത്രക്കാരുടെ മേല്‍ ചെളിവെള്ളം പതിക്കുകയാണ്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതുമൂലം ദുരിതത്തിലാണ്.