പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് പി.സി. ജോർജ്

നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ജനപക്ഷം സീറ്റ് ആവശ്യപ്പെടുമെന്നു പി.സി. ജോർജ് എംഎൽഎ. എൻഡിഎ നേതൃത്വമാണ് തീരുമാനം എടുക്കുക. അനുവദിച്ചാൽ ജനപക്ഷം മത്സരിക്കും. എൻഡിഎയ്ക്ക് വിജയസാധ്യതയുള്ള മണ്ഡലമാണിത്. സിപിഎമ്മാണ് ഏറ്റവും വലിയ വർഗീയ കക്ഷിയെന്നും തമ്മിൽ ഭേദം ബിജെപിയാണന്നും അദ്ദേഹം പറഞ്ഞു. വിവിധ വായ്പകളുടെ പേരിൽ സർക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ജനങ്ങളെ വലയ്ക്കുകയാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.