പാലിയെറ്റിവ് രോഗികളുടെ പുനരധിവാസ പരിശീലന സംഗമം ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

4-web-paliative-care
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി പാലിയെറ്റിവ് പരിചരണ വിഭാഗത്തിന്റെയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും വി കെയര്‍ സെന്റര്‍ ,ശ്രീ വിദ്യാധിരാജ പെയിന്‍ ആന്‍ഡ്‌ പാലിയെറ്റിവ് യുണിറ്റ്,ദയ പാലിയെറ്റിവ് സെന്റര്‍ എന്നീ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി ക്ലബ്ബില്‍ നടന്ന പാലിയെറ്റിവ് രോഗികളുടെ പുനരധിവാസ പരിശീലന സംഗമം വേറിട്ട അനുഭവമായി.

പതിനൊന്നു പഞ്ചായത്തുകളില്‍ നിന്നായി അമ്പതു രോഗികള്‍ രോഗികള്‍ സംഗമത്തില്‍ പങ്കെടുത്തു.വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശൈലജാ കുമാരിയുടെ അധ്യക്ഷതയില്‍ ഡോ.എന്‍ ജയരാജ് എം എല്‍ എ സംഗമം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബി ജയചന്ദ്രന്‍,മറിയാമ്മ ടീച്ചര്‍ ,ടി കെ സുരേഷ് കുമാര്‍ ഷാജി പാമ്പൂരി,കൃഷണകുമാരി ശശികുമാര്‍ ,പി എ ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.ഫാ മാത്യു പാലക്കുടി,ഇമാം അബ്ദുല്‍ റഷീദ്,ഡോ.പ്രമീളാ ദേവി ,ജോര്‍ജ്കുട്ടി അഗസ്തി എന്നിവര്‍ രോഗികള്‍ക്ക് സന്ദേശം നല്‍കി.
3-web-paliative-care

1-web-paliative-care

0-web-paliative-care