പാവം കാമുകന് പറ്റിയ പറ്റ്


കാമുകിയെ അമ്പരപ്പിക്കുവാന്‍ ഒരു variety പരിപാടി സംഖടിപ്പിക്കുവാന്‍ നോക്കിയ കാമുകന്‍ പെട്ടിക്കുള്ളില്‍ പെട്ടു പൊയ്. ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം ..

പ്രണയത്തിന്‌ വ്യത്യസ്‌തതയും പുതുമയും നല്‍കാന്‍ സ്വയം കൊറിയറായ കാമുകന്‍ മരണത്തില്‍ നിന്നും കഷ്‌ടിച്ച്‌ രക്ഷപെട്ടു. കാമുകിക്ക്‌ സ്വയം സമ്മാനമാകാനുള്ള ചൈനാക്കാരന്‍ ഹൂ സെങ്ങിന്റെ ശ്രമമായിരുന്നു മരണമുഖത്തോളം ചന്നെത്തിയത്‌. സ്വയം പാക്കറ്റായി കാമുകിക്ക്‌ മുന്നില്‍ ചെന്ന്‌ ചാടാനായിരുന്നു പദ്ധതിയെങ്കിലും കൊറിയര്‍ കമ്പനി പാഴ്‌സല്‍ താമസിപ്പിച്ചത്‌ സെംഗിന്‌ വിനയാകുകയായിരുന്നു.

കാമുകി ലി വാങിനെ ഞെട്ടിക്കാനുള്ള പദ്ധതി സെംഗ്‌ പ്ലാന്‍ ചെയ്‌തത്‌ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു. ശ്വാസം കഴിക്കാന്‍ ഒരു ചെറിയ ദ്വാരം മാത്രമിട്ട്‌ പൊതിയപ്പെട്ട്‌ ഒരു ഇടുങ്ങിയ പെട്ടിയില്‍ സെംഗ്‌ കയറിക്കിടന്നു. പാഴ്‌സല്‍ കമ്പനിയില്‍ കൂട്ടുകാരന്‍ എത്തിക്കുകയും ചെയ്‌തു. വീട്ടില്‍ പാക്കറ്റ്‌ എത്തുമ്പോള്‍ കാമുകിയുടെ മുന്നിലേക്ക്‌ എടുത്തു ചാടാനായിരുന്നു പദ്ധതി. കാമുകിയ്‌ക്കുണ്ടാകുന്ന ഭാവം പകര്‍ത്താന്‍ വീട്ടില്‍ കൂട്ടുകാരനെ ഏര്‍പ്പാടാക്കുകയും ചെയ്‌തു.

എന്നാല്‍ അഡ്രസുമായി ബന്ധപ്പെട്ടുണ്ടായ ചില കുഴപ്പങ്ങള്‍ കൊറിയര്‍ താമസിപ്പിച്ചു. ഇതേ തുടര്‍ന്ന്‌ ഇടുങ്ങിയ ഇടത്തില്‍ മതിയായ രീതിയില്‍ ശ്വസനം പോലും നടത്താനാകാതെ മൂന്ന്‌ മണിക്കൂറാണ്‌ സെംഗ്‌ പാക്കറ്റിനുള്ളില്‍ കുടുങ്ങിപ്പോയത്‌. ഒടുവില്‍ പാക്കറ്റ്‌ കാമുകി തുറന്നപ്പോള്‍ സെംഗ്‌ മരണാസന്നമായ നിലയിലായി. തക്ക സമയത്ത്‌ നല്‍കിയ ചികിത്സയിലൂടെയാണ്‌ സെംഗിനെ തിരിച്ചു പിടിച്ചത്‌.