പാ​ലാ​യി​ൽ മിന്നൽപ്ര​ള​യം

പാ​​ലാ: മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​ൽ മു​​ങ്ങി​​യ​​തോ​​ടെ പാ​​ലാ പൂ​​ർ​​ണ​​മാ​​യി ഒ​​റ്റ​​പ്പെ​​ട്ടു. പാ​​ലാ വ​​ഴി​​യു​​ള്ള ഗ​​താ​​ഗ​​തം നി​​ല​​ച്ചു. ഈരാ​​റ്റു​​പേ​​ട്ട, തൊ​​ടു​​പു​​ഴ, കോ​​ട്ട​​യം, പൊ​​ൻ​​കു​​ന്നം റൂ​​ട്ടു​​ക​​ളി​​ലെ ബ​​സ് സ​​ർ​​വീ​​സും പാ​​തി​​വ​​ഴി​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. കോ​​ട്ട​​യം റൂ​​ട്ടി​​ൽ കി​​ട​​ങ്ങൂ​​ർ മു​​ത​​ൽ വെ​​ള്ള​​ക്കെ​​ട്ടു​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ൽ ദു​​രി​​ത​​മേ​​റി.

പു​​ല​​ർ​​ച്ചെ​​യോ​​ടെ മീ​​ന​​ച്ചി​​ലാ​​ർ ക​​ര​​ക​​വി​​ഞ്ഞു പാ​​ലാ ന​​ഗ​​ര​​ത്തി​​ലേ​​ക്ക് വെ​​ള്ളം ക​​യ​​റി​​ത്തു​​ട​​ങ്ങി. മൂ​​ന്നാ​​നി​​യി​​ലും ചെ​​ത്തി​​മ​​റ്റ​​ത്തും കൊ​​ട്ടാ​​ര​​മ​​റ്റ​​ത്തും അ​​രു​​ണാ​​പു​​ര​​ത്തും ക​​യ​​റി​​യ വെ​​ള്ളം ക്ര​​മേ​​ണ ന​​ഗ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കും എ​​ത്തി. ഉ​​ച്ച​​യോ​​ടെ പാ​​ലാ ന​​ഗ​​രം പൂ​​ർ​​ണ​​മാ​​യും ഒ​​റ്റ​​പ്പെ​​ട്ട നി​​ല​​യി​​ൽ വെ​​ള്ള​​ത്തി​​ലാ​​യി. സ്റ്റേ​​ഡി​​യം ജം​​ഗ്ഷ​​ൻ മു​​ത​​ൽ മു​​നി​​സി​​പ്പ​​ൽ ടൗ​​ണ്‍​ഹാ​​ൾ വ​​രെ റോ​​ഡി​​ലും ബി​​ഷ​​പ് ഹൗ​​സി​​നു മു​​ൻ​​വ​​ശം മു​​ത​​ൽ അ​​രു​​ണാ​​പു​​രം വ​​രെ​​യും റോ​​ഡി​​ൽ നാ​​ല​​ടി വെ​​ള്ളം ഉ​​യ​​ർ​​ന്നു. പ്ര​​ദേ​​ശ​​ത്തെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​ല്ലാം വെ​​ള്ളം ക​​യ​​റി. വെ​​ള്ളം ക​​യ​​റു​​മെ​​ന്ന ഭീ​​തി​​യോ​​ടെ രാ​​ത്രി​​യി​​ൽ​​ത​​ന്നെ മി​​ക്ക വ്യാ​​പാ​​രി​​ക​​ളും വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ത​​ന്നെ ക​​ഴി​​ഞ്ഞു​​കൂ​​ടി സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ൾ ഉ​​യ​​ർ​​ന്ന സ്ഥ​​ല​​ത്തി​​ലേ​​ക്ക് ക​​യ​​റ്റി​​വ​​ച്ചു.

പാ​​ലാ-​​ഈ​​രാ​​റ്റു​​പേ​​ട്ട റൂ​​ട്ടി​​ൽ മൂ​​ന്നാ​​നി​​യി​​ലും പാ​​ലാ-​​വ​​ല​​വൂ​​ർ-​​കു​​ട​​ക്ക​​ച്ചി​​റ റൂ​​ട്ടി​​ൽ മു​​ണ്ടു​​പാ​​ല​​ത്തും ഏ​​ഴാ​​ച്ചേ​​രി റൂ​​ട്ടി​​ൽ ക​​രൂ​​രും വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഗ​​താ​​ഗ​​തം പൂ​​ർ​​ണ​​മാ​​യും ത​​ട​​സ​​പ്പെ​​ട്ടു. പാ​​ലാ-​​തൊ​​ടു​​പു​​ഴ റൂ​​ട്ടി​​ൽ കൊ​​ല്ല​​പ്പ​​ള്ളി​​യി​​ൽ വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. കൊ​​ല്ല​​പ്പ​​ള്ളി-​​കു​​റു​​മ​​ണ്ണ് റൂ​​ട്ടി​​ലും ക​​ട​​നാ​​ട് റൂ​​ട്ടി​​ലും പാ​​ലാ-​​കു​​റ​​വി​​ല​​ങ്ങാ​​ട് റൂ​​ട്ടി​​ൽ വ​​ള്ളി​​ച്ചി​​റ മ​​ണ​​ലേ​​ൽ​​പ്പാ​​ലം ഭാ​​ഗ​​ത്തും ഗ​​താ​​ഗ​​തം മു​​റി​​ഞ്ഞു. പാ​​ലാ-​​പൊ​​ൻ​​കു​​ന്നം റോ​​ഡി​​ൽ കു​​റ്റി​​ല്ല​​ത്തും വാ​​യ​​ന​​ശാ​​ല​​ജം​​ഗ്ഷ​​നി​​ലും മു​​രി​​ക്കും​​പു​​ഴ​​യി​​ലും ഗ​​താ​​ഗ​​തം നി​​ല​​ച്ചു. തീ​​ക്കോ​​യി-​​വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ൽ നാ​​ലു സ്ഥ​​ല​​ത്ത് മ​​ണ്ണി​​ടി​​ഞ്ഞു ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. പ​​ന​​യ്ക്ക​​പ്പാ​​ലം, അ​​ന്പാ​​റ, മൂ​​ന്നാ​​നി, ചെ​​ത്തി​​മ​​റ്റം, പാ​​ലാ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​നു മു​​ൻ​​വ​​ശം, മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യം ജം​​ഗ്ഷ​​ൻ, ടൗ​​ണ്‍ ഹാ​​ളി​​നു മു​​ൻ​​വ​​ശം, കൊ​​ട്ടാ​​ര​​മ​​റ്റം, മു​​ത്തോ​​ലി, ചേ​​ർ​​പ്പു​​ങ്ക​​ൽ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ റോ​​ഡി​​ൽ വെ​​ള്ളം ക​​യ​​റി. മു​​ത്തോ​​ലി, ഏ​​ഴാ​​ച്ചേ​​രി, പാ​​ലാ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ തു​​റ​​ന്ന​​ത്.