പിടിയിലാകും മുമ്പുതന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

sr4
ഒത്തുകളിയില്‍ പിടിയിലാകും മുമ്പുതന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു പുറത്താക്കിയിരുന്നതായി സൂചന. മെയ് 12ന് ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള മത്സരത്തിന് ശേഷം ടീമിനോടപ്പമുള്ള വാസം അവസാനിപ്പിക്കാന്‍ ശ്രീശാന്തിനോട് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനു മുന്‍പ് തന്നെ ശ്രീയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മോശം പെരുമാറ്റം കാരണമാണ് ശ്രീശാന്തിനെ പുറത്താക്കിയതെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചത്.

എന്നാല്‍ ശ്രീ അടക്കമുള്ളവരുടെ ഒത്തുകളിയെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നു എന്ന കാര്യം രാജസ്ഥാന്‍ ടീം അധികൃതര്‍ മുന്‍കൂറയി അറിഞ്ഞിരുന്നു എന്ന സൂചനകളാണ് ഈ വാര്‍ത്ത നല്‍കുന്നത്. ക്യാപ്റ്റന്‍ അടക്കമുള്ളവരോട് മോശമായി പെരുമാറി, അച്ചടക്കം പാലിച്ചില്ല എന്നീ കാര്യങ്ങളാലാണ് ശ്രീശാന്തിനെ പുറത്താക്കിയതെന്ന് റോയല്‍സ് അധികൃതര്‍ പറയുന്നു.

അതെ സമയം ശ്രീശാന്തിനെതിരെ വഞ്ചനകുറ്റത്തിന് കേസ് കൊടുക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേ സമയം നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ള ശ്രീശാന്ത് ഇപ്പോഴത്തെ കസ്റ്റഡി കാലവധി തീര്‍ന്നാല്‍ മാത്രമേ ജാമ്യത്തിന് അപേക്ഷ കൊടുക്കു എന്നും അറിയുന്നു.