പിടി ചാക്കോ

“പിടി ചാക്കോ…”
ഗാംഭീര്യം തുടിക്കുന്ന മുഖഭാവം കൊണ്ടും അനർഗളമായ വാഗ്‌ധോരണികൊണ്ടും
അതുല്യമായ ആജ്ഞാശക്തികൊണ്ടും
അകമഴിഞ്ഞ സൗഹൃദ സമീപനം കൊണ്ടും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന
ഒരുനേതാവ്..അതിനുമപ്പുറം
കേരള കോൺഗ്രസിന്റെ സ്ഥാപകൻ..
അതായിരുന്നു പിടി ചാക്കോ…
കോട്ടയം ജില്ലയിലെ മണിമല അടുത്ത് നെടുംകുന്നം പുതിയാപറമ്പിൽ ചാക്കോ തോമസിന്റെയും വാഴുർ കൂട്ടുങ്കൽ അന്നമ്മ യുടെയും മകനായി 1915 ഏപ്രിൽ 9 ജനനം. താമസം ഇടക്ക് ചിറക്കടവിലേക്ക് വന്നപ്പോൾ പുള്ളോലിൽ വിലാസത്തിലും പിന്നീട് അറിയപ്പെട്ടു…
ചങ്ങനാശേരി എസ് ബി കോളേജിലും തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ്
കോളേജിലുമായി പഠനം പൂർത്തിയാക്കി,
തിരുവന്തപുരം ലോ കോളേജിൽ നിന്ന്
1938ൽ നിയമബിരുദവും നേടി..
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണപ്രസ്ഥാനവും വിദ്യാഭ്യാസ ബഹിഷ്കരണവും കണ്ടുവളർന്ന ചാക്കോ
നിയമ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മുഴുവൻ സമയ രാഷ്ട്രീയക്കാരനായി..
ആദ്യം ലോ കോളേജിലെ യൂണിയൻ
ജനറൽ സെക്രട്ടറിയായിട്ടായിരുന്നു തുടക്കം,1938ൽ 23-മത്തെ വയസ്സിൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗത്വമെടുത്തുകൊണ്ടു സ്വാതന്ത്ര്യസമരത്തിൽ സജീവമായി…
1939ൽ മീനച്ചിൽ താലൂക്ക് കോൺഗ്രസ് സെക്രട്ടറിയും 1949ൽ കോട്ടയം ഡിസിസി പ്രസിഡന്റ്‌മായി,3 തവണ എഐസിസി അംഗമായിരുന്നിട്ടുണ്ട്…
തിരുവിതാംകുർ,കൊച്ചി, തിരുകൊച്ചി, കേരളനിയമസഭ, രാജ്യസഭകളിൽ ജനപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്,
ഐക്യകേരളത്തിന്റെ ആദ്യ തിരഞ്ഞെടുപ്പിൽ വാഴുർ നിന്നും ജയിച്ച ചാക്കോ 1957 ലെ ആദ്യകമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ
കാലത്തു ആദ്യ പ്രതിപക്ഷ നേതാവായി
പിന്നീട് 1960ലെ പട്ടം താണുപിള്ള
മന്ത്രിസഭയിൽ കേരളത്തിലെ ആദ്യ
ആഭ്യന്തര മന്ത്രിയുമായി..
R ശങ്കർ മന്ത്രിസഭയിൽ റവന്യമന്ത്രിയും,
ഇടക്ക് മീനച്ചിൽ പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജയിച്ച അദ്ദേഹം വൈകാതെ സ്ഥാനം രാജിവെച്ചു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി…
1948ൽ തിരുവിതാംകുർ സ്റ്റേറ്റ് കോൺഗ്രസി ലേക്ക് അകലക്കുന്നത്തുനിന്നും എതിരി
ല്ലാതെ തിരത്തെടുക്കപ്പെട്ട ചാക്കോ പട്ടം നാരായണ പിള്ളയുടെ കാലത്തും TV നായയണപിള്ള യുടെ കാലത്തും കോൺഗ്രസിന്റെ ചീഫ് വിപ്പ് ആയിരുന്നു..
നിയമത്തിലെ പരിജ്ഞാനം കൊണ്ട്
1949ൽ ഇന്ത്യൻ ഭരണഘടനാ
സമിതിയിലും അംഗമായി… ന്യുനപക്ഷങ്ങൾക്കായി പോരാടിയ
പിടി ചാക്കോ ദിവാൻ സർ സിപിയുടെ
വിദ്യാഭ്യാസ ദേശസാൽക്കരണത്തിന്
എതിരെ ജനരോഷം ആളിക്കത്തിച്ച
തുറന്നകത്തിലൂടെ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്..
41 ദിവസം നീണ്ട പദയാത്രയിലൂടെ
ജനസമ്പർക്ക പരിപാടിയെ
തികച്ചും വേറിട്ടതാക്കിയതും
ഈ വിമോചനസമരനായകൻ തന്നെ..
മന്ത്രിയായിരുന്ന കാലത്ത് ഒരുവനിതാ കെപിസിസി മെമ്പറോടൊപ്പം യാത്രചെയ്ത തിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്ന് രാജിവെച്ച അദ്ദേഹം 1964 ഓഗസ്ത് 1ന് 49-മത്തെ വയസ്സിൽ ഹൃദയസ്തംഭനം മൂലം മരിച്ചു..
1964ൽ കോൺഗ്രെസ്സുമായുള്ള
തുറന്ന വിരോധത്തെ തുടർന്ന് കേരള
കോൺഗ്രസ്സ് പാർട്ടി രൂപീകരിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ഈ മരണം…
പിന്നിൽ നിന്ന് അദ്ദേഹത്തെ കുടുക്കിയവർ കാലത്തിന്റെ കണക്കു പുസ്തകം വിധി പറയുമ്പോൾ മറ്റൊരു വിവാദത്തിൽ,
അതും അതു പോലെ തന്നെയുള്ള ഒരു
വിവാദ ത്തിൽ കുടുങ്ങി നിൽക്കുന്നത് കാലത്തിന്റെ കളികൊണ്ട് മാത്രമല്ല എന്ന് ചിലർക്കെങ്കിലും ഇപ്പോൾ തോന്നിയേക്കാം. പഴയ മുവാറ്റുപുഴ ലോക സഭാംഗ മായിരുന്ന പിസി തോമസ് അടക്കം ആറുമക്കളാണ്
പിടി ചാക്കോ എന്ന ഇതിഹാസ നായകന്. ഓർമ്മകളിൽ ജീവിക്കുന്ന പിടി ചാക്കോ
എന്ന കേരള രാഷ്ട്രീയത്തിലെ ഇതിഹാസ
മായ ഈ നായകനെ ഓർക്കാതിരിക്കാൻ കാഞ്ഞിരപ്പള്ളിക്ക് ഒരിക്കലും ആവില്ല..