“പി എ അബ്ദുൾഹക്കീം..”

“പി എ അബ്ദുൾഹക്കീം..”
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ
വിഭാഗമായ വെൽഫെയർ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി..
മാധ്യമം ഹെൽത്ത്‌
കെയർ ട്രസ്റ്റ് സെക്രട്ടറി..
എന്നീ നിലകളിൽ ഇപ്പോഴും
പ്രവർത്തിക്കുന്ന പ്രശസ്തനായ
നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരനാണ്
കണ്ടത്തിൽ പി എ അബ്ദുൾഹക്കീം..
ഇവിടെ ഒരു വലിയ പരിചയപ്പെടുത്തൽ
ആവശ്യമില്ല എങ്കിലും…
കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ്
ഹൈസ്കൂൾ അധ്യാപകരായിരുന്ന പുതുമംഗലത്ത് (കണ്ടത്തിൽ)
TS അലികുഞ്ഞു സാറിന്റെയും
സൈനബ ടീച്ചറിന്റെയും മകനായി
1948 ജൂലൈ 17 യിലാണ് ജനനം..
കുന്നേൽ സ്കൂളിലും കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമിനിക്സ് കോളേജിലും
മുണ്ടക്കയം BBM കോളേജിലുമായി
വിദ്യാഭാസം, ശേഷം ആനക്കല്ല്
ഗവണ്മെന്റ് LP സ്കൂൾ അടക്കമുള്ള
നിരവധി വിദ്യാലയങ്ങളിൽ 1970 മുതൽ
25വർഷം നീണ്ട അധ്യാപകജോലി..
കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ
സാംസ്ക്കാരിക രംഗങ്ങളിൽ ഒരു
കാലത്ത് തിളങ്ങി നിന്ന അന്നത്തെ
പ്രമുഖ സംഘടനയായ മുസ്ലിം യൂത്ത്
കൾച്ചറൽ അസോസിയേഷൻ അഥവാ
മൈക്ക യുടെ സ്ഥാപക സെക്രട്ടറിയായിട്ട് ആയിരുന്നു പൊതു രംഗത്തേക്കുള്ള
ഹക്കീം സാറിന്റെ ആദ്യവരവ്,
ദൃശ്യമാധ്യമങ്ങളുടെ കുത്തൊഴുക്കിന് മുൻപ് വായനയുടെ ലോകത്തേക്ക് കാഞ്ഞിരപ്പള്ളി ക്കാരെ നയിച്ച മൈക്കയുടെ ആദ്യ സംരംഭമായിരുന്നു എന്റെ അറിവിൽ
അന്നത്തെ പ്രശസ്തമായ സഹൃദയ
വായന ശാലയോടു കിടപിടിക്കുന്ന ഈ
മൈക്ക ലൈബ്രറിയും വായനശാലയും,
ആയിരക്കണക്കിന് പുസ്തകങ്ങളും
പത്രങ്ങളും മാസികകളും നിറഞ്ഞ
ആ ലൈബ്രറിയിൽ എന്നും നമ്മുടെ
നാട്ടുകാരുടെ തിരക്കായിരുന്നു..

പഴയ തലമുറയുടെ മനസ്സിൽ ഇന്നും
ചില ചിത്രങ്ങൾ മൈക്കയുടെതായി
ബാക്കി ഉണ്ടാവാതിരിക്കില്ല…
ഇന്ന് മൈക്ക ലൈബ്രറിയും വായന
ശാലയും ഒന്നും അവശേഷിപ്പിക്കാതെ ചരിത്രത്തിലേക്ക് മറഞ്ഞിരിക്കുന്നു.
അതുപോലെ മൈക്കയുടെ മറ്റൊരു
സംരംഭം ആയിരുന്നു ഇന്നും വിദ്യയുടെ
വെളിച്ചം വിതറുന്ന മുംതാസ് മെമ്മോറിയൽ എന്ന മൈക്ക ഇന്ഗ്ലീഷ് മീഡിയം സ്കൂൾ..
ഇതിന്റെ ആദ്യമാനേജരും ഹക്കിം സാർ തന്നെയായിരുന്നു.
1981 ജമാഅത്തെ ഇസ്ലാമി സംഘടനയിൽ
അംഗമായതോടെ സാറിന്റെ പ്രവർത്തനം കാഞ്ഞിരപ്പള്ളിക്ക് പുറത്തേക്കും നീണ്ടു,
ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ ഉള്ള ഒരു സംഘടനയാണ് കേരളത്തിൽ ജമാഅത്തെ ഇസ്ലാമി,
1983-85 കാലഘട്ടത്തിൽ ജമാഅത്തിന്റെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ (SIO) പ്രഥമ പ്രസിഡന്റ് ആയിട്ടായിരുന്നു മുൻ നിരയിലേക്കുള്ള
ഹക്കീം സാറിന്റെ യാത്രയുടെ തുടക്കം,
1984 ൽ ജമാഅത്തിന്റെ കേരള ശൂറ
യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം
1990-94 കാലഘട്ടത്തിൽ സംസ്ഥാന
അസിസ്റ്റന്റ് സെക്രട്ടറിയായും1994
മുതൽ 2002 വരെ സംസ്ഥാന
സെക്രട്ടറിയായും പ്രവർത്തിച്ചു.
2002മുതൽ 2011 വരെ
മാധ്യമം ദിനപ്പത്രത്തിന്റെ
പ്രിന്ററും പുബ്ലിഷറും ആയും
മാധ്യമത്തിന്റെ പ്രസാധകരായ
ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ്
സെക്രട്ടറിയായും സേവനം ചെയ്തു.
മാധ്യമത്തിന്റെ അതിദ്രുത വളർച്ചയിലെ
സുവർണ്ണ കാലഘട്ടം തന്നെയായിരുന്നു ആയിരുന്നു അത്,
കൂടാതെ മുവാറ്റുപുഴ ബനാത്തിന്റെ ചെയർമാനായും കോഴിക്കോട്
അൽമദീന ട്രസ്റ്റ് സെക്രട്ടറിയായും
ഇസ്ലാമിക് സർവീസ് ട്രസ്റ്റ്(IST)
സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്,
അസോസിയേഷൻ ഓഫ്
ഐഡിയൽ മെഡിക്കൽ സർവീസ് കേരള(AIMS)സെക്രട്ടറിയായും
മുണ്ടക്കയം അൽ ഇഹ്‌സാൻ ചാരിറ്റബിൾ സൊസൈറ്റി ട്രസ്റ് ചെയർമാനായും ഈരാറ്റുപേട്ട ഇസ്‌ലാമിക് ഗൈഡൻസ്
ട്രസ്റ്റ് വൈസ് ചെയർമാനായും
ഇതുകൂടാതെ പ്രവർത്തിച്ചിട്ടുണ്ട്.
മികച്ച പ്രാസംഗികനും വാഗ്മിയുമായ ഹക്കിംസാർ ജമാഅത്തെ ഇസ്ലാമി
യുടെ കേന്ദ്ര പ്രതിനിധിസഭയിലേക്കും
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്,
കാഞ്ഞിരപ്പള്ളി പുത്തൻവീട്ടിൽ
ലൈലയാണ് ഭാര്യ. ഹൻസ.ഹസീന
ഹാഷിമ എന്നിവരാണ് മക്കൾ..
AA ഹലീം,ഷെഫീഖ്,ഫൈസൽ
എന്നിവരാണ് ജാമാതാക്കൾ..