പി എ ഷമീർ

വലതുപക്ഷ രാഷ്ട്രീയത്തിന് എന്നും വളക്കൂറുള്ള കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ എതിരാളികൾ പോലും സ്നേഹിക്കുന്ന രാഷ്ട്രീയത്തിനപ്പുറം കാഞ്ഞിരപ്പള്ളിയുടെ ജനമനസ്സുകളിൽ ഇടം നേടിയ കാഞ്ഞിരപ്പള്ളിയുടെ പ്രിയപ്പെട്ട യുവ നേതാവ് അഡ്വക്കേറ്റ്
#PAshameer……
k S Uയുവിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഷമീർ നിരവധി നിരവധി വിദ്യാർത്ഥി സമരങ്ങളിലൂടെ ജനകീയ സമരങ്ങളിലൂടെ കാഞ്ഞിരപ്പള്ളിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ തിളങ്ങുന്ന താരമായി മാറി…. കെഎസ് യുവിലും യൂത്ത് കോൺഗ്രസിലും കോൺഗ്രസിനും എല്ലാം നിരവധി സ്ഥാനങ്ങൾ വഹിച്ചു… കാഞ്ഞിരപ്പള്ളിയിലെ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കാഞ്ഞിരപ്പള്ളിയുടെ പ്രിയപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടുമായി ഇദ്ദേഹം….. കാഞ്ഞിരപ്പള്ളിയുടെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാലം നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു… ഇതിൽ ഏറ്റവും പ്രമുഖമായത് ചിറ്റാർ പുഴയുടെ തീരത്തുകൂടി വിഭാവന ചെയ്ത മിനി ബൈപാസ്… ജനകീയാസൂത്രണത്തിലും പദ്ധതി നിർവഹണത്തിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കോട്ടയം ജില്ലയിലെ നമ്പർ ആക്കി മാറ്റുവാൻ അദ്ദേഹത്തിൻറെ ഭരണകാലത്ത് കഴിഞ്ഞു.
ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി വ്യക്തി ബന്ധമുള്ള ഈ യുവനേതാവ് അതേ ബന്ധം തന്നെയാണ് കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാരായ ജനങ്ങളുമായി.. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാണ് ഇദ്ദേഹം..
സ്നേഹിതരുടെ സ്വന്തം കുഞ്ഞപ്പ…. കാഞ്ഞിരപ്പള്ളിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സ്വകാര്യ അഹങ്കാരം… മികച്ച സംഘാടകൻ … ഉജ്ജ്വല വാഗ്മി… മികച്ച ഭരണാധികാരി