പി.വി.അരുണ്‍കുമാറിന് ജന്മനാടിന്റെ സ്വീകരണം

പൊന്‍കുന്നം:അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലേക്ക് ഗവേഷണ വിദ്യാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട പി.വി.അരുണ്‍കുമാറിന് ജന്മനാട് സ്വീകരണം നല്‍കി.

പൊന്‍കുന്നം പൗരാവലിയും ജനമൈത്രി പോലീസും ചേര്‍ന്നാണ് ബുധനാഴ്ച അരുണിനു സ്വീകരണം നല്‍കിയത്. പൊന്‍കുന്നം ടൗണിലൂടെ അരുണിനെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു.

ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സേതുനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ. അരുണിനെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി. അരുണിന്റെ അച്ഛന്‍ വിജയകുമാറിനെയും അമ്മ പത്മകുമാരിയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.കെ.സുരേഷ് കുമാര്‍, മറിയാമ്മ ജോസഫ് എന്നിവരും ഡോ.രോഹിത് രാജും പ്രസംഗിച്ചു. സ്വീകരണ പരിപാടികള്‍ക്ക് പൊന്‍കുന്നം സി.ഐ. പി.രാജ്കുമാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളായ തോമസ് പുളിക്കന്‍, കെ.ജി.കണ്ണന്‍, എ.ആര്‍.സാഗര്‍, കെ.ബാലചന്ദ്രന്‍, മനോജ് മണിമല, അബ്ദുല്‍ റസാഖ്, പി.എസ്.സുലൈമാന്‍, ജയകുമാര്‍ കുറിഞ്ഞിയില്‍, വി.ആര്‍.രമേശ്, സുനില്‍ പി.നായര്‍, ടിന്റു തോമസ്, എന്‍.ഉദയന്‍, റെജി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.