പി.സി ജോര്‍ജിന്റെ തായ്‌കോണ്ടോ പ്രകടനം – വീഡിയോ

pc thaikonda

courtesy to Asianet News

രാഷ്ടീയഗോദയില്‍ ആരുമായും ഏറ്റുമുട്ടാന്‍ പി സി ജോര്‍ജിന് യാതൊരുമടിയുമില്ല. എന്നാല്‍ കൊച്ചിയില്‍ നടന്ന തായ്‌കോണ്ടോ മല്‍സരം ഉദ്ഘാടനം ചെയ്യാനെത്തിയ പി .സി ജോര്‍ജ് അല്‍പമൊന്ന്മടിച്ചുനിന്നു. കാക്കാനാട്ടുളള ജില്ലാ പഞ്ചായത്ത് ഹാളാണ് വേദി,. ഹൈസ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കായുളള തായ്‌കോണ്‍ഡോ മല്‍സരത്തിന്റെ ഉദ്ഘാടനം. തായ്‌കോണ്‍ഡോ പരിശീലന വേഷത്തില്‍തന്നെയാണ്‍ പി സി ജോര്‍ജും എത്തിയത്.

വരവുകണ്ടപ്പോള്‍ത്തോന്നി ഗോദയിലിറങ്ങി എല്ലാവരേയും മലര്‍ത്തിയടിക്കുമെന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ജോസ് കുന്നപ്പളളി ചില സ്‌റ്റെപ്പുകള്‍ പറഞ്ഞുകൊടുത്തു. കാലുയര്‍ത്തി പി.സി ജോര്‍ജിന്റെ ശ്രമം. തനിക്കു പറ്റിയ പണിയല്ലെന്ന്ആദ്യം തന്നെ മനസിലായി. സംഗതി പന്തിയല്ലെന്ന് കണ്ട് ജോര്‍ജ് സ്വല്‍പം പിന്നോട്ട് വലിഞ്ഞു.

പിന്നെ കണ്ടുപഠിക്കാനായി ശ്രമം. കൊച്ചുകുട്ടികളടക്കമുളളവര്‍ നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ കണ്ട് അല്‍ഭുതം. ഭാവമാറ്റം മുഖത്ത് വ്യക്തം. രാഷ്ടീയഗോദയില്‍ നാവുകൊണ്ടുപയറ്റുന്നതുപോലെ തായ്‌കോണ്ടോ പി സി ജോര്‍ജിന് മനസിലായെന്നുതോന്നുന്നു. ഒടുവില്‍ സ്വയം സുല്ലിട്ട് പിന്‍വലി!ഞ്ഞു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനങ്ങളും മറ്റും നല്‍കിയാണ് പി സി ജോര്‍ജ് മടങ്ങിയത്.