പി.സി. ജോര്‍ജ് മിതത്വം പാലിക്കണം: പി.പി. തങ്കച്ചന്‍

ഫ് വിപ്പ് പി.സി. ജോര്‍ജ് മിതത്വം പാലിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു.

ആന്റോ ആന്റണിക്കെതിരേ പരസ്യവിമര്‍ശനം നടത്തിയത് ശരിയായില്ല. പി.സി. ജോര്‍ജിന്റെ നിലപാട് പറയേണ്ടത് യുഡിഎഫിലാണ്. യുഡിഎഫിലെ സ്ഥാനാര്‍ഥികളെല്ലാം മിടുക്കന്മാരാണെന്നും പി.പി. തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ആന്റോ ആന്റണി മത്സരിച്ച പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചരണം പാളിയെന്നാണ് പി.സി ജോര്‍ജ് രാവിലെ പ്രസ്താവിച്ചത്. ആരു ജയിക്കുമെന്ന് വോട്ട് എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണിക്കെതിരെ ഒരു ചാനലിലാണ് പി.സി ജോര്‍ജ് രൂക്ഷമായി പ്രതികരിച്ചത്.

താഴേത്തട്ടില്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം നടന്നില്ല. ബൂത്തുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായില്ല. പരസ്പരം വിശ്വാസമില്ലാതെ പ്രചരണം നടത്തിയ ആദ്യ തെരഞ്ഞെടുപ്പായിരിക്കുമിതെന്നും ആന്റോ ആന്റണി ജയിക്കാന്‍ പ്രാര്‍ഥിക്കാമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.