പി.സി.ജോസഫ് എരുമേലിയിൽ

ഈരാറ്റുപേട്ട ∙ പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ് പൊന്നാട്ട് എരുമേലി പഞ്ചായത്തിൽ പര്യടനം നടത്തി.

ശ്രീനിപുരം, മൂന്നുസെന്റ് കോളനി എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. സ്വന്തമായി സ്ഥലമുള്ളവർക്കു പട്ടയം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു കോളനിവാസികൾ സ്ഥാനാർഥിയോടാവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, പി.കെ.ബാബു, വി.പി.സുഗതൻ, ടി.പി.തൊമ്മി, കെ.ജി.സാബു, എൻ.പി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.