പി.സി. ജോസഫ് പാറത്തോട് പഞ്ചായത്തിൽ പര്യടനം നടത്തി

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫ് പാറത്തോട് പഞ്ചായത്തിൽ പര്യടനം നടത്തി.

മണ്ഡലത്തിലെ ആത്മീയ കേന്ദ്രങ്ങളായ എരുമേലി, അരുവിത്തുറ പള്ളി, വാഗമൺ തങ്ങൾപാറ എന്നിവ ബന്ധിപ്പിച്ചു വികസനത്തിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നു പി.സി. ജോസഫ് പറഞ്ഞു.

പി.ഐ. ഷുക്കൂർ, പി.കെ. കരുണാകരപിള്ള, എൻ.ജെ. കുര്യാക്കോസ്, ജോണി അതിരുകുളങ്ങര, വി.എം. ഷാജഹാൻ, മാർട്ടിൻ തോമസ്, റസീന മുഹമ്മദ്കുഞ്ഞ് എന്നിവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.