പി സി ജോർജ് എംഎൽഎ യുടെ ഉപവാസം ചൊവ്വാഴ്ച  എരുമേലിയിൽ.

എരുമേലി : ശബരിമല സ്ത്രീ പ്രവേശന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് എംഎൽഎ ഒമ്പതിന് ചൊവ്വാഴ്ച എരുമേലിയിൽ ഉപവസിക്കും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ എരുമേലി ടൗൺ റോഡിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഉപവാസം അനുഷ്‌ഠിച്ച് വിശ്വാസ സംരക്ഷണ സത്യാഗ്രഹ സമരം നടത്തുകയെന്ന് പി സി ജോർജ് എംഎൽഎ അറിയിച്ചു.

പന്തളം രാജ കുടുംബാംഗവും പന്തളം രാജകൊട്ടാരം നിർവാഹക സമിതി അംഗവുമായ പുണർതം നാൾ നാരായണ വർമ ഉത്ഘാടനം ചെയ്യും. രാഹുൽ ഈശ്വർ, താഴ്‌മൺമഠം കണ്ഠരര് മോഹനര്, വിവിധ സമുദായ പണ്ഡിതർ, മത നേതാക്കൾ, രാഷ്രീയ കക്ഷി പ്രതിനിധികൾ, സാംസ്‌കാരിക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. സർവമത പ്രാർത്ഥന, ഭജന എന്നിവയും ഉണ്ടാകും.