പി.​സി​ക്ക് തി​രി​ച്ചു​വ​രാ​ൻ മോ​ഹം; യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​ന് സ​മി​തി​യെ നി​യോ​ഗി​ച്ച് ജ​ന​പ​ക്ഷം

പി.​സി ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ കേ​ര​ള ജ​ന​പ​ക്ഷം പാ​ര്‍​ട്ടി ബി​ജെ​പി ബാ​ന്ധ​വം ഉ​പേ​ക്ഷി​ച്ച് യു​ഡി​എ​ഫി​ലേ​ക്ക്. നി​ല​വി​ല്‍ സ്വ​ത​ന്ത്ര​പാ​ര്‍​ട്ടി​യാ​യ കേ​ര​ള ജ​ന​പ​ക്ഷം യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് പി.​സി ജോ​ര്‍​ജ് അ​റി​യി​ച്ചു. യു​ഡി​എ​ഫ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍​ക്ക് പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യും പി.​സി ജോ​ര്‍​ജ് പ​റ​ഞ്ഞു.

ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ് യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ന്‍ പി.​സി ജോ​ര്‍​ജ് ഡ​ല്‍​ഹി​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ല്ല. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൂ​ഞ്ഞാ​റി​ല്‍ നി​ന്ന് ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കെ​തി​രെ​യും മ​ത്സ​രി​ച്ചാ​ണ് പി.​സി ജോ​ര്‍​ജ് വി​ജ​യി​ച്ച​ത്.

എ​ന്നാ​ല്‍ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് ജോ​ർ​ജ് സ്വീ​ക​രി​ച്ച​ത്. നി​യ​മ​സ​ഭ​യി​ല്‍ ഒ. ​രാ​ജ​ഗോ​പാ​ലി​നൊ​പ്പം ഒ​രു ബ്ലോ​ക്കാ​യി ഇ​രി​ക്കു​മെ​ന്നും ജോ​ര്‍​ജ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.